ഇന്ത്യ ബഹ്‌റൈന്‍ ഉഭയകക്ഷി വ്യാപാരത്തില്‍ 54 ശതമാനം വളര്‍ച്ച
ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരത്തില്‍ കഴിഞ്ഞ വര്‍ഷം 54 ശതമാനം വളര്‍ച്ച കൈവരിച്ചു. ട്രേഡ് പ്രമോഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും ബഹ്‌റൈനിലെ ഇന്ത്യന്‍ എംബസിയും സംയുക്തമായി സംഘടിപ്പിച്ച ഇന്ത്യ ഗള്‍ഫ് ബയര്‍ സെല്ലര്‍ മീറ്ററിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
1.65 ബില്യണ്‍ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് 2021-22 ല്‍ നടന്നത്. ഇത് എക്കാലത്തേയും ഉയര്‍ന്ന വ്യാപാരമാണ്. ഉഭയകക്ഷി വ്യാപാരത്തില്‍ മുഖ്യ ഭാഗവും ഭക്ഷ്യ കാര്‍ഷികോത്പന്നങ്ങളാണ്.
ബഹ്‌റൈനിലേക്ക് അരിയും മാംസവും പഞ്ചസാരയും സുഗന്ധവ്യഞ്ജനങ്ങളും പഴങ്ങളും പച്ചക്കറികളും കയറ്റുമതി ചെയ്യുന്ന പ്രമുഖ രാജ്യമാണ് ഇന്ത്യ.