ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ പ്രവാസി തൊഴിലാളികളുടെ ബുക്കിംഗ് ഇസര്‍വീസ് ആരംഭിച്ചതായി ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയം മെഡിക്കല്‍ കമ്മീഷന്‍ മേധാവി അറിയിച്ചു. ദേശീയ പോര്‍ട്ടല്‍ വഴി ഗാര്‍ഹിക തൊഴിലാളികളുടെ മെഡിക്കല്‍ പരിശോധനയ്ക്കുള്ള ബുക്കിംഗ് സേവനം ആരംഭിക്കുന്നതായാണ് ആരോഗ്യ മന്ത്രാലയത്തിന്റെ മെഡിക്കല്‍ കമ്മീഷന്‍ മേധാവി ഡോ. ഐഷ അഹമ്മദ് ഹുസൈന്‍ അറിയിച്ചത്.
ആരോഗ്യ കേന്ദ്രങ്ങളിലെ സമ്മര്‍ദ്ദം ഒഴിവാക്കുക, പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും നല്‍കുന്ന സേവനങ്ങള്‍ മെച്ചപ്പെടുത്തുക, രാജ്യത്തിലെ എല്ലാ പ്രവാസി തൊഴിലാളികള്‍ക്കും സമഗ്രമായ ഒരു ഡാറ്റാബേസ് ശക്തിപ്പെടുത്തുക തുടങ്ങിയവയാണ് ഈ സേവനത്തിലൂടെ ലക്ഷ്യമിടുന്നത്. സ്ഥലവും ചെലവും കണക്കിലെടുത്ത് ഇഷ്ടപ്പെട്ട ആരോഗ്യ കേന്ദ്രം തിരഞ്ഞെടുക്കാനും, ബുക്ക് ചെയ്യാനും, അപ്പോയിന്റ്‌മെന്റ് മാറ്റാനും, മെഡിക്കല്‍ പരിശോധനയുടെയും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിന്റെയും ഫലങ്ങള്‍ പ്രിന്റ് ചെയ്യുവാനും ഈ ഓണ്‍ലൈന്‍ സേവനം പ്രയോജനപ്പെടുത്താ0
ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഇഗവണ്‍മെന്റ് അതോറിറ്റി, ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി, ആരോഗ്യ പ്രൊഫഷനുകളും സേവനങ്ങളും നിയന്ത്രിക്കുന്നതിനുള്ള ദേശീയ അതോറിറ്റി എന്നീ മന്ത്രാലയങ്ങളുടെ കൂട്ടായ മികച്ച പ്രവര്‍ത്തനങ്ങളേയും മെഡിക്കല്‍ മേധാവി പ്രശംസിച്ചു.