രാജ്യത്തെ ഗാര്‍ഹിക ജീവനക്കാര്‍ക്ക് മെഡിക്കല്‍ പരിശോധനകള്‍ നടത്തുന്നതിനുള്ള ബുക്കിംഗ് സേവനം ആരംഭിച്ച് ബഹ്‌റൈന്‍. ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ മെഡിക്കല്‍ കമ്മീഷന്‍സ് ചീഫ് ഡോ ഐഷ അഹ്മദ് ഹുസൈനാണ് ഇക്കാര്യം അറിയിച്ചത്. ആരോഗ്യ കേന്ദ്രങ്ങളില്‍ മെഡിക്കല്‍ പരിശോധനകള്‍ക്കായെത്തുന്ന ഇത്തരം ജീവനക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിന് തീരുമാനം സഹായകമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ പ്രവാസികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് കൂടുതല്‍ മികച്ച സേവനങ്ങള്‍ നല്‍കുന്നത് ലക്ഷ്യമിട്ടാണ് മന്ത്രാലയം ഇത്തരമൊരു തീരുമാനം സ്വീകരിച്ചത്. ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ പ്രദേശം, ചെലവ് എന്നിവയുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പരിശോധന നടത്തുന്നതിനുള്ള ആരോഗ്യ കേന്ദ്രം തിരഞ്ഞെടുക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും.
മുന്‍കൂര്‍ ബുക്കിംഗ് നടത്തുന്നതിനും, ഇതില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനും, മെഡിക്കല്‍ പരിശോധകളുടെ ഫലം, ഫിറ്റ്‌നസ് സെര്‍ട്ടിഫിക്കറ്റ് എന്നിവ പ്രിന്റ് ചെയ്‌തെടുക്കുന്നതിനുമുള്ള സേവനങ്ങള്‍ നാഷണല്‍ പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.