സ്വകാര്യ മേഖലയിലെ 72 ശതമാനം പ്രവാസികളുടേയും ശമ്പളം 200 ദിനാറില്‍ താഴെ

സ്വകാര്യ മേഖലയിലെ 72 ശതമാനം പ്രവാസികളുടേയും ശമ്പളം 200 ദിനാറില്‍ താഴെ
ബഹ്‌റൈനിലെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികളില്‍ 72 ശതമാനം പേരും 200 ദിനാറില്‍ താഴെയാണ് (ഏകദേശം 43,000ല്‍ താഴെ ഇന്ത്യന്‍ രൂപ) പ്രതിമാസം സമ്പാദിക്കുന്നതെന്ന് കണക്കുകള്‍. ബഹറൈന്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് ഓര്‍ഗനൈസേഷന്‍ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകളിലാണ് ഈ വിവരമുള്ളത്. 3,04,152 പുരുഷന്മാരും 18,466 സ്!ത്രീകളും ഉള്‍പ്പെടെ ആകെ 4,49,325 പ്രവാസികള്‍ ബഹ്‌റൈനിലെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്.

ഈ വര്‍ഷം രണ്ടാം പാദത്തിലെ കണക്കുകള്‍ പ്രകാരം 3,22,618 പ്രവാസികള്‍ 200 ദിനാറില്‍ താഴെ ശമ്പളം വാങ്ങുന്നുണ്ട്. ആദ്യ പാദത്തില്‍ 3,10,525 ആയിരുന്നു ഈ വിഭാഗത്തിലുള്ള പ്രവാസികളുടെ എണ്ണം. 60,900 പ്രവാസികളുടെ പ്രതിമാസ ശമ്പളം 200 ദിനാര്‍ മുതല്‍ 399 ദിനാര്‍ വരെയാണ്. 33,188 പ്രവാസികള്‍ 400 ദിനാര്‍ മുതല്‍ 599 ദിനാര്‍ വരെ ശമ്പളം വാങ്ങുന്നുണ്ട്. 8,439 പേരുടെ ശമ്പളം 600 ദിനാര്‍ മുതല്‍ 799 ദിനാര്‍ വരെയും 19,356 പേരുടേത് 800 മുതല്‍ 999 ദിനാര്‍ വരെയുമാണ്. 19,356 പേരും ആയിരം ദിനാറിലധികം മാസം ശമ്പളം കൈപ്പറ്റുന്നവരാണ്.

Other News in this category



4malayalees Recommends