ഫ്‌ളെക്‌സി വിസ ഇല്ലാതാകുന്നു, പകരം സംവിധാനം പ്രഖ്യാപിച്ചു
ബഹ്‌റൈനില്‍ ഫ്‌ളക്‌സി വര്‍ക്ക് പെര്‍മിറ്റിന് പകരം കൊണ്ടുവരുന്ന തൊഴില്‍ പരിഷ്‌കാരങ്ങളുടെ വിശദാംശങ്ങള്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി പുറത്തുവിട്ടു.
കഴിഞ്ഞ ദിവസം ബഹ്‌റൈന്‍ ചേംബര്‍ സന്ദര്‍ശിക്കേേവ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയാണ് തൊഴില്‍ പരിഷ്‌കരണ നടപടികള്‍ പ്രഖ്യാപിച്ചത്.
പ്രവാസി തൊഴിലാളികള്‍ക്കുള്ള സംരക്ഷണം വര്‍ധിക്കുകയും ജോലിക്കായി രജിസ്റ്റര്‍ ചെയ്യുന്നതിനോ തൊഴില്‍ മാറ്റത്തിനോ ഉള്ള നടപടി ക്രമങ്ങള്‍ ലളിതമാക്കുകയും ചെയ്യുന്നതാണ് പരിഷ്‌കരണ നടപടി. ഏതെങ്കിലും തൊഴിലുടമയുടെ കീഴിലല്ലാതെ സ്വതന്ത്രമായി ജോലി ചെയ്യാന്‍ തൊഴിലാളികളെ അനുവദിക്കുന്ന ഫ്‌ളെക്‌സി വിസ നിര്‍ത്തലാക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി.