മാലദ്വീപുമായി വിവിധ മേഖലകളില്‍ സഹകരണം പ്രഖ്യാപിച്ച് ബഹ്‌റൈന്‍

മാലദ്വീപുമായി വിവിധ മേഖലകളില്‍ സഹകരണം പ്രഖ്യാപിച്ച് ബഹ്‌റൈന്‍
മാലദ്വീപുമായി വിവിധ മേഖലകളില്‍ സഹകരണം വ്യാപിപ്പിക്കുമെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ വ്യക്തമാക്കി. ബഹ്‌റൈന്‍ സന്ദര്‍ശനത്തിനെത്തിയ മാലദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സ്വാലിഹിനെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉഭയകക്ഷി ബന്ധങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലും പൊതു താത്പര്യമുള്ള അന്താരാഷ്ട്ര വിഷയങ്ങളിലും ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദ ബന്ധം, സഹകരണം, ഏകോപനം എന്നിവ ശക്തിപ്പെടുത്താന്‍ ധാരണാപത്രത്തില്‍ ഇരു വിദേശകാര്യ മന്ത്രിമാര്‍ ഒപ്പുവച്ചു.

Other News in this category



4malayalees Recommends