ജിബൂട്ടിയിലെ തീവ്രവാദ ആക്രമണത്തെ ബഹ്‌റൈന്‍ അപലപിച്ചു
ജിബൂട്ടിയില്‍ സൈനിക വ്യൂഹത്തിന് നേരെയുണ്ടായ തീവ്രവാദ ആക്രമണത്തെ ബഹ്‌റൈന്‍ ശക്തമായി അപലപിച്ചു സംഭവത്തില്‍ ഏതാനും സൈനീകര്‍ കൊല്ലപ്പെട്ടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ടവര്‍ക്കായി അനുശോചനം അറിയിക്കുകയും പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.
എല്ലാത്തരം തീവ്രവാദ പ്രവര്‍ത്തനങ്ങളേയും തള്ളിക്കളയുന്നതായും ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിന് ജിബൂട്ടി സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്യുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.