വിസിറ്റ് വിസയില്‍ വന്ന് ജോലി ചെയ്യരുത്, തൊഴില്‍ വിസ രാജ്യത്ത് വരുന്നതിനു മുമ്പ് തന്നെ നേടണം
ബഹ്‌റൈനിലെ എല്ലാ പ്രവാസി തൊഴിലാളികളും തങ്ങളുടെ രേഖകള്‍ നിയമാനുസൃതമാണെന്ന് ഉറപ്പുവരുത്താന്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി ആവശ്യപ്പെട്ടു. എല്‍എംആര്‍എ, റെസിഡന്‍സി നിയമങ്ങള്‍ എന്നിവ ഉള്‍പ്പെടെ രാജ്യത്ത് ബാധകമായ എല്ലാ നിയമങ്ങളും ചട്ടങ്ങളും തൊഴിലാളികള്‍ പാലിക്കണമെന്നും ഓര്‍മ്മിപ്പിച്ചു.
പ്രവാസി തൊഴിലാളി രാജ്യത്ത് എത്തും മുമ്പ് തന്നെ ഒരു തൊഴിലുടമയില്‍ നിന്ന് ഔദ്യോഗിക വര്‍ക്ക് പെര്‍മിറ്റ് നേടിയിരിക്കണം. വിസിറ്റ് വിസയില്‍ വരുന്നവര്‍ ജോലിയില്‍ ഏര്‍പ്പെടുന്നത് നിയമ വിരുദ്ധമാണ്. നിയമം ലംഘിച്ചാല്‍ പിഴയും നാടുകടത്തലും നേരിടേണ്ടിവരും.