ലോക ആരോഗ്യ ഉച്ചകോടിയില്‍ ബഹ്‌റൈന്‍ പങ്കാളിയായി

ലോക ആരോഗ്യ ഉച്ചകോടിയില്‍ ബഹ്‌റൈന്‍ പങ്കാളിയായി
ലോക ആരോഗ്യ ഉച്ചകോടിയില്‍ ബഹ്‌റൈന്‍ പങ്കാളിയായി. സര്‍ക്കാര്‍ ആശുപത്രികള്‍ക്കായുള്ള സമിതി ചീഫ് എക്‌സിക്യൂട്ടിവ് ഡോ അഹമ്മദ് മുഹമ്മദ് അല്‍ അന്‍സാരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഉച്ചകോടിയില്‍ ബഹ്‌റൈനെ പ്രതിനിധീകരിച്ച് പങ്കെടുത്തത്.

ആരോഗ്യ സുസ്ഥിരതയ്ക്കായി പ്രമേയത്തില്‍ ജര്‍മനിയിലാണ് രണ്ടു ദിവസം നീണ്ട സമ്മേളനം നടന്നത്.

ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച് നടക്കുന്ന സുപ്രധാന ആരോഗ്യ ഉച്ചകോടിയാണിത്.

ആരോഗ്യ പരിചരണ, ചികിത്സ മേഖലയിലുള്ള പുതിയ കണ്ടുപിടിത്തങ്ങളും പ്രവണതകളും ഉച്ചകോടിയില്‍ പരിചയപ്പെടുത്തി. ബഹ്‌റൈനിലെ ആരോഗ്യ മേഖലയ്ക്ക് ഉണര്‍വ് നല്‍കുന്നതായിരുന്നു ഉച്ചകോടിയിലെ പങ്കാളിത്തം.

Other News in this category



4malayalees Recommends