ബഹ്‌റൈനില്‍ രണ്ട് പ്രവാസി മത്സ്യത്തൊഴിലാളികളെ കാണാതായിട്ട് ഒമ്പത് ദിവസം

ബഹ്‌റൈനില്‍ രണ്ട് പ്രവാസി മത്സ്യത്തൊഴിലാളികളെ കാണാതായിട്ട് ഒമ്പത് ദിവസം
ബഹ്‌റൈനില്‍ രണ്ട് പ്രവാസി മത്സ്യത്തൊഴിലാളികളെ കാണാതായിട്ട് ഒമ്പത് ദിവസം. കടലില്‍ മീന്‍പിടികകാന്‍ പോയ ഇവരെക്കുറിച്ച് പിന്നീട് വിവരം ലഭിച്ചിട്ടില്ല. പ്രവാസി ഇന്ത്യക്കാരായ സഹായ സെല്‍സോ (37), ആന്റണി വിന്‍സന്റ് ജോര്‍ജ് (33) എന്നിവരെ കാണാതായതായി ഇവരുടെ തൊഴിലുടമയാണ് പരാതി നല്‍കിയത്. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇവര്‍ കടലില്‍ പോയത്. എന്നാല്‍ പിന്നീട് തിരികെ വന്നിട്ടില്ല. തുടര്‍ന്ന് ഇവരുടെ തൊഴിലുടമയും ഇവര്‍ സഞ്ചരിച്ച ബോട്ടിന്റെ ഉടമസ്ഥനുമായ ബഹ്‌റൈന്‍ സ്വദേശി താരിഖ് അല്‍മാജിദ് തീരസംരക്ഷണസേനയെ വിവരം അറിയിക്കുകയായിരുന്നു. പ്രവാസി മത്സ്യത്തൊഴിലാളികളുടെ ഇന്ത്യയിലെ കുടുംബവും പ്രാദേശിക അധികൃതരുമായി ബന്ധപ്പെട്ടു. 15 വര്‍ഷത്തിലേറെയായി ഇവര്‍ തനിക്കൊപ്പം പ്രവര്‍ത്തിക്കുകയാണെന്നും സഹോദരങ്ങളെപ്പോലെയാണ് തനിക്ക് അവരെന്നും തൊഴിലുടമ പറഞ്ഞു.

വ്യാഴാഴ്ചയാണ് തൊഴിലാളികളെ കാണാതായ വിവരം തൊഴിലുടമയായ അല്‍മാജിദ് കോസ്റ്റ്ഗാര്‍ഡിനെ അറിയിച്ചത്. സാധാരണ രീതിയില്‍ കടലില്‍ പോയാല്‍ രണ്ടു ദിവസം കൊണ്ട് തിരികെ വരുന്നവരെ മൂന്ന് ദിവസം കഴിഞ്ഞിട്ടും കാണാതായതോടെയാണ് വിവരം അധികൃതരെ അറിയിച്ചത്. ഖത്തറില്‍ റഡാര്‍ സംവിധാനത്തില്‍ ഒരു ബഹ്‌റൈനി ബോട്ട് കണ്ടതായി ഇവിടുത്തെ കോസ്റ്റ്ഗാര്‍ഡ് അറിയിച്ചതായി ശനിയാഴ്ച ബഹ്‌റൈന്‍ കോസ്റ്റ്ഗാര്‍ഡ് വ്യക്തമാക്കിയതായി അദ്ദേഹം പറഞ്ഞു.

Other News in this category



4malayalees Recommends