ബഹ്‌റൈനില്‍ താമസ നിയമങ്ങള്‍ ലംഘിച്ച് കഴിഞ്ഞുവന്നിരുന്ന 46 പ്രവാസികളെ അറസ്റ്റ് ചെയ്തു
ബഹ്‌റൈനില്‍ താമസ നിയമങ്ങള്‍ ലംഘിച്ച് കഴിഞ്ഞുവന്നിരുന്ന 46 പ്രവാസികളെ അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.
രാജ്യത്തെ പാസ്‌പോര്‍ട്ട്‌സ് ആന്റ് റെസിഡന്‍സി അഫയേഴ്‌സിന്റെയും (എന്‍.പി.ആര്‍.എ) നാല് പൊലീസ് ഡയറക്ടറേറ്റുകളുടെയും സഹകരണത്തോടെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ഫോറന്‍സിക് സയന്‍സ് അധികൃതരാണ് പരിശോധന നടത്തിയത്. പിടിയിലായവരില്‍ ഏറെയും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ആഴ്ചകളിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപക പരിശോധനകള്‍ അധികൃതര്‍ നടത്തിയിരുന്നു.