മാര്‍പാപ്പ രാജ്യത്തെ ഏറ്റവും ആദരണീയനായ അതിഥി ; ബഹ്‌റൈന്‍ രാജാവ്
ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ രാജ്യത്തിന്റെ ഏറ്റവും ആദരണീയനായ അതിഥിയെന്ന് വിശേഷിപ്പിച്ച് ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസാ അല്‍ ഖലീഫ.
സന്ദര്‍ശനത്തെ ചരിത്രപരമെന്ന് വിശേഷിപ്പിച്ച രാജാവ് മാര്‍പാപ്പ ബഹ്‌റൈന്‍ സന്ദര്‍ശിച്ചതില്‍ അഭിമാനമുണ്ടെന്നും പറഞ്ഞു. സമാധാനം മാത്രമാണ് സുരക്ഷിതമായ ഭാവിയിലേക്കുള്ള ഒരേയൊരു വഴി
ജനങ്ങളെ ഒരുമിപ്പിക്കുന്നതില്‍ മാര്‍പാപ്പയുടെ പങ്ക് എടുത്തുപറഞ്ഞ അദ്ദേഹം വ്യത്യസ്ത വിശ്വാസികള്‍ക്ക് സഹവര്‍ത്തിത്വത്തോടെ ജീവിക്കാനാകുന്ന ഇടമാണ് ബഹ്‌റൈനെന്നും വ്യക്തമാക്കി.