വ്യാപാര വ്യവസായ സ്ഥാപനങ്ങളുടെ ഉടമകള്‍ക്ക് സഹായമായി അല്‍താജിര്‍ ആപ് പുറത്തിറക്കി
വ്യാപാര വ്യവസായ സ്ഥാപനങ്ങളുടെ ഉടമകള്‍ക്ക് സഹായമായി അല്‍താജിര്‍ ആപ് വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തിറക്കി. പൊതു സ്വകാര്യ മേഖലകള്‍ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആവിഷ്‌കരിച്ച ആപ്പിന്റെ ഉത്ഘാടനം വാണിജ്യ വ്യവസായ മന്ത്രി സായിദ് ബിന്‍ റാഷിദ് സയാനി നിര്‍വ്വഹിച്ചു.
വിവിധ മേഖലകളിലുള്ള വ്യവസായികള്‍ക്കും വ്യാപാരികള്‍ക്കും ഏറെ പ്രയോജനമുള്ളതും വ്യത്യസ്ത സേവനം നല്‍കുന്നതുമായ ആപ്ലിക്കേഷനാണിത്.