ബന്ധം ശക്തമാക്കി ബഹ്‌റൈന്‍- യുഎഇ ഭരണാധികാരികള്‍ തമ്മില്‍ ചര്‍ച്ച

ബന്ധം ശക്തമാക്കി ബഹ്‌റൈന്‍- യുഎഇ ഭരണാധികാരികള്‍ തമ്മില്‍ ചര്‍ച്ച
ബഹ്‌റൈനിലെത്തിയ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ സ്വീകരിച്ചു. ഇരുവരും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ കൂടുതല്‍ ഫലപ്രദമായ തരത്തില്‍ ബന്ധങ്ങള്‍ ശക്തമാക്കുന്നതിനുള്ള ആശയങ്ങള്‍ പങ്കുവച്ചതായി വിദേശകാര്യമന്ത്രി ഡോ അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി വ്യക്തമാക്കി.

മേഖലയിലെ സുരക്ഷ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്തുകയും അറബ് മേഖലയില്‍ സമാധാനം ശക്തമാക്കുന്നതിന് യോജിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത വിലയിരുത്തുകയും ചെയ്തു.

Other News in this category



4malayalees Recommends