ബഹ്റൈനില്‍ തൊഴില്‍ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ വ്യാപക പരിശോധന
ബഹ്റൈനില്‍ തൊഴില്‍ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ വ്യാപക പരിശോധന തുടരുന്നു. തെക്കന്‍ ഗവര്‍ണറേറ്റില്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിയും ആഭ്യന്തര മന്ത്രാലയത്തിലെ നാഷണല്‍ പാസ്പോര്‍ട്സ് ആന്‍ഡ് റെസിഡന്‍സ് അഫയേഴ്സും തെക്കന്‍ ഗവര്‍ണറേറ്റിലെ പൊലീസ് ഡയറക്ടറേറ്റും ചേര്‍ന്ന് സംയുക്ത പരിശോധന ക്യാമ്പയിന് നടത്തി.
ക്യാമ്പയിനില്‍ ലേബര്‍ മാര്‍ക്കറ്റ് ആന്‍ഡ് റെസിഡന്‍സി നിയമങ്ങള്‍ ലംഘിച്ച നിരവധി സംഭവങ്ങള്‍ കണ്ടെത്തി. നിയമലംഘകരെ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനകളില്‍ മണിക്കൂര്‍ അടിസ്ഥാനത്തില്‍ ഗാര്‍ഹിക തൊഴിലാളികളെ നല്‍കുകയും ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുകയും ചെയ്ത എട്ട് സ്ഥാപനങ്ങളെയാണ് പരിശോധനയില്‍ പിടികൂടിയതെന്ന് എല്‍എംആര്‍എ പ്രസ്താവനയില്‍ അറിയിച്ചു. ഇവയെ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.