ബഹ്റൈനിലെ പുതിയ എക്സിബിഷന് സെന്റര്‍ പ്രധാനമന്ത്രി ഉത്ഘാടനം ചെയ്തു
വിശാലമായ സൗകര്യങ്ങളോടെ ബഹ്റൈനില്‍ പുതിയ സിറ്റി സ്കേപ് എക്സിബിഷന് സെന്റര്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ ഉത്ഘാടനം ചെയ്തു.
നിക്ഷേപകര്‍ക്കും വ്യവസായികള്‍ക്കും കൂടുതല്‍ പരിഗണനയും പ്രോത്സാഹനവും നല്കാന് എക്സിബിഷന് ഉപകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഹമദ് രാജാവിന്റെ കാലത്ത് എല്ലാ മേഖലകളിലും ബഹ്റൈന്‍ പുരോഗതിയും വളര്‍ച്ചയും കൈവരിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.