നിരോധിത സൗന്ദര്യ വര്‍ധക ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു

നിരോധിത സൗന്ദര്യ വര്‍ധക ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു
ഉപഭോക്തൃ സംരക്ഷണ അതോറിറ്റി വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റില്‍ നടത്തിയ പരിശോധനയില്‍ 1394 നിരോധിത സൗന്ദര്യ വര്‍ധന ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. ഔഷധ സസ്യങ്ങളും തേനും വില്‍ക്കുന്ന കടകളിലായിരുന്നു പരിശോധന.

ചില വിതരണക്കാര്‍ നടത്തുന്ന ദുരുപയോഗങ്ങള്‍ തടയാനും അനധികൃ വസ്തുക്കളുടെ വ്യാപനം തടയാനുമാണ് പരിശോധന.

Other News in this category



4malayalees Recommends