കോവിഡ് പരിശോധനകളും വാക്‌സിനേഷനും ഇനി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍

കോവിഡ് പരിശോധനകളും വാക്‌സിനേഷനും ഇനി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍
കോവിഡ് സംബന്ധമായ പരിശോധനകളും വാക്‌സിനേഷനുകളും ഡിസംബര്‍ 4 മുതല്‍ രാജ്യത്തെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും നല്‍കുമെന്ന് കോവിഡ് പ്രതിരോധ ദേശീയ മെഡിക്കല്‍ സമിതി അറിയിച്ചു. സിത്ര മാളിലെ ഡ്രൈവ് ത്രൂ ടെസ്റ്റിങ്ങ് സൗകര്യവും വാക്‌സിനേഷന്‍ കേന്ദ്രവും നിര്‍ത്തലാക്കിയതിനെ തുടര്‍ന്നാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കോവിഡ് സംബന്ധമായ എല്ലാ ചികിത്സകളും സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സിലെ സെഹാതി കെട്ടിടത്തില്‍ നല്‍കും. ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ ഹോസ്പിറ്റലില്‍ പ്രവര്‍ത്തിക്കുന്ന താല്‍ക്കാലിക സൗകര്യം അടച്ചുപൂട്ടുമെന്നും ടാസ്‌ക്‌ഫോഴ്‌സ് കൂട്ടിച്ചേര്‍ത്തു.

Other News in this category



4malayalees Recommends