ബഹ്‌റൈനിലെ ജയിലില്‍ കലാപമുണ്ടാക്കി രക്ഷപ്പെടാന്‍ ശ്രമം; അഞ്ച് തടവുകാര്‍ക്കെതിരെ നടപടി
ബഹ്‌റൈനിലെ ജയിലില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിച്ച അഞ്ച് തടവുകാര്‍ക്കെതിരെ നടപടി തുടങ്ങി. ജയിലില്‍ വെച്ച് ഇവര്‍ വിലങ്ങഴിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ അധികൃതര്‍ കോടതിയില്‍ സമര്‍പ്പിച്ചു. ജയിലില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ച കേസില്‍ അഞ്ച് തടവുകാര്‍ ഉള്‍പ്പെടെ 10 പ്രതികളാണുള്ളത്. മറ്റുള്ളവര്‍ പുറത്തുനിന്ന് എത്തിയവരായിരുന്നു
ഒരു തീവ്രവാദ കേസില്‍ 25 വര്‍ഷത്തേക്ക് ശിക്ഷിക്കപ്പെട്ട പ്രതികളാണ് രക്ഷപ്പെടാന്‍ ശ്രമിച്ചത്. കലാപമുണ്ടാക്കി സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധ തിരിക്കാനും ആ തക്കം നോക്കി രക്ഷപെടാനുമായിരുന്നു പദ്ധതി. എന്നാല്‍ ഇത് സംബന്ധിച്ച് ഒരു പൊലീസുകാരന് രഹസ്യ വിവരം ലഭിച്ചതോടെയാണ് പദ്ധതി പൊളിഞ്ഞത്.