ബഹ്‌റൈനില്‍ ഒമ്പത് ഹെല്‍ത്ത് സെന്റുകളുടെ പ്രവര്‍ത്തനം 24 മണിക്കൂറിലും ലഭ്യം
രാജ്യത്തെ വിവിധ ഗവര്‍ണറേറ്റുകളിലായി 9 ഹെല്‍ത്ത് സെന്ററുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ നിര്‍ദ്ദേശം അനുസരിച്ച് ആരോഗ്യ മേഖലയില്‍ സേവനം ശക്തിപ്പെടുത്തുന്നതിനും മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുന്നതിന്റെയും ഭാഗമായാണ് സര്‍ക്കാര്‍ ആശുപത്രികള്‍ കൂടുതല്‍ പേര്‍ക്ക് പ്രയോജനകരമാക്കാനുള്ള പദ്ധതി നടപ്പാക്കിയത്.
2021 ജുലൈ മുതല്‍ 2022 ജൂണ്‍ വരെയുള്ള കാലയളവില്‍ മൊത്തം 3.133 ദശലക്ഷം പേര്‍ വിവിധ ഹെല്‍ത്ത് സെന്ററുകളില്‍ ചികിത്സ തേടിയെത്തി. ഇതില്‍ എമര്‍ജന്‍സി വിഭാഗത്തില്‍ 8.2 ശതമാനമാണ് ചികിത്സ തേടിയത്.