ബഹ്റൈന്‍ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ദക്ഷിണ മേഖല ഗവര്‍ണറേറ്റിന് കീഴില്‍ സല്ലാഖില്‍ പരമ്പരാഗത കലാവിഷ്കാരങ്ങള്‍ സംഘടിപ്പിച്ചു. ഗവര്‍ണര്‍ ശൈഖ് ഖലീഫ ബിന്‍ അലി ബിന്‍ ഖലീഫ് അല്‍ ഖലീഫ, ഉപ ഗവര്‍ണര്‍ ബ്രിഗേഡിയര്‍ ഈസ ഥാമിര്‍ അദ്ദൂസരി എന്നിവരും പ്രദേശത്തെ പ്രമുഖരും പരിപാടിയുടെ ഭാഗമായി.
ബഹ്റൈന്‍ പാരമ്പര്യവും സംസ്കാരവും അടയാളപ്പെടുത്തുന്നതും രാജ്യത്തിന്റെ മഹിതമായ ചരിത്രം അടയാളപ്പെടുത്തുന്നതുമായിരുന്നു പരിപാടികള്‍. ദേശീയ ബോധം ഉണര്‍ത്തുന്ന കവിതകളുമായി കവികളും അണി നിരന്നു.