ബഹ്റൈന്റെ 51ആമത് ദേശീയ ദിനത്തില്‍ ബഹ്റൈനിലെ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങള്‍ കൊല്ലം പ്രവാസി അസോസിയേഷന്റെ അംഗങ്ങള്‍ സന്ദര്‍ശിച്ചു. ബഹ്റൈന്റെ ഹൃദയത്തിലൂടെ ഒരു ദിവസം എന്ന് പേരിട്ട യാത്രയില്‍ ബഹ്റൈന്റെ പുരാതനവും ആധുനികവുമായ നിരവധി ചരിത്ര സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. വര്‍ഷങ്ങളായി പ്രവാസ ജീവിതം നയിക്കുന്ന പലര്‍ക്കും ഈ യാത്ര ഒരു നവ്യാനുഭവമായിരുന്നു. ബഹ്റൈന്റെ സാംസ്കാരിക വൈവിധ്യവും കര കൗശലവും നേരിട്ട് കാണാന്‍ യാത്ര അവസരമൊരുക്കി. പ്രമുഖ സാമൂഹിക പ്രവര്ത്തകന് സയ്ദ് ഹനീഫ് ഫ്ലാഗ് ഓഫ് ചെയ്ത യാത്രക്ക് കെപിഎ ജനറല്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍ സ്വാഗതം ആശംസിച്ചു. കെപിഎ പ്രസിഡന്റ് നിസാര്‍ കൊല്ലം ദേശീയ ദിന ഐക്യദാര്‍ഢ്യ സന്ദേശം നല്കി. വൈസ് പ്രസിഡന്റ് കിഷോര്‍ കുമാര്‍ നന്ദി അറിയിച്ചു. യാത്ര ട്രഷറര്‍ രാജ് കൃഷ്ണന് നിയന്ത്രിച്ചു. സെക്രട്ടറിയേറ്റ് അംഗം സന്തോഷ് കാവനാട് സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളായ സജീവ് ആയൂര്‍, അനൂപ് തങ്കച്ചന്, നവാസ് കരുനാഗപ്പള്ളി, രഞ്ജിത് ആര് പിള്ളൈ ഡിസ്ട്രിക്റ്റ് കമ്മിറ്റി അംഗങ്ങളായ ഗീവര്‍ഗീസ് മത്തായി, അനൂപ്, ജുനൈദ് എന്നിവര്‍ നേതൃത്വം നല്കി.