വീട് നിര്‍മ്മാണം വൈകി ; തുക തിരികെ നല്‍കണമെന്ന് കോടതി
ബഹ്‌റൈനില്‍ വീട് നിര്‍മാണം വൈകിയത് കാരണം നഷ്ടപരിഹാരം ചോദിച്ച് കേസ് ഫയല്‍ ചെയ്ത കെട്ടിട ഉടമയ്ക്ക് നിര്‍മാണ കമ്പനി 50000 ദിനാര്‍ നല്‍കാന്‍ ആറാം സിവില്‍ ഹൈക്കോടതി വിധിച്ചു
കര്‍സകാനില്‍ വില്ല നിര്‍മ്മിക്കുന്നതില്‍ വീഴ്ച വരുത്തിയ കമ്പനിക്കെതിരെയാണ് പരാതി നല്‍കിയിരുന്നത്. ഒന്നര വര്‍ഷമായി പണിമുടങ്ങി കിടക്കുകയായിരുന്നു. 125400 ദിനാറാണ് നിര്‍മ്മാണ കരാര്‍ ഏറ്റെടുത്തിരുന്നത്. ഈ കമ്പനിക്കെതിരെയാണ് കോടതി നടപടി സ്വീകരിച്ചത്.