രാജ്യത്തെ മനുഷ്യാവകാശത്തെ കുറിച്ചുള്ള യൂറോപ്യന്‍ പാര്‍ലമെന്റ് റിപ്പോര്‍ട്ട് യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്തതെന്ന് ബഹ്‌റൈന്‍
രാജ്യത്തെ മനുഷ്യാവകാശത്തെ കുറിച്ചുള്ള യൂറോപ്യന്‍ പാര്‍ലമെന്റ് റിപ്പോര്‍ട്ട് യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്തതെന്ന് ബഹ്‌റൈന്‍ വ്യക്തമാക്കി. മനുഷ്യാവകാശ സംരക്ഷണ മേഖലയില്‍ ബഹ്‌റൈന്‍ കൈവരിച്ച നേട്ടത്തെ വിവിധ രാജ്യങ്ങളും അന്താരാഷ്ട്ര വേദികളും പ്രശംസിക്കുകയും എടുത്തു പറയുകയും ചെയ്തിട്ടുണ്ട്. ഖത്തറുമായി ബന്ധപ്പെട്ട് രാജ്യത്ത് കുഴപ്പമുണ്ടാക്കാന്‍ ശ്രമിച്ച ചില പാര്‍ലമെന്റ് അംഗങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചതിനെ കുറിച്ചാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. ബഹ്‌റൈന്റെ ആഭ്യന്തര കാര്യങ്ങളിലുള്ള കൈകടത്തലാണ് യൂറോപ്യന്‍ പാര്‍ലമെന്റിന്റെ റിപ്പോര്‍ട്ട്. രാഷ്ട്രീയ മര്യാദകള്‍ക്കും യുഎന്‍ ചാര്‍ട്ടറിനും വിരുദ്ധമാണ് ഇതെന്നും ബഹ്‌റൈന്‍ ചൂണ്ടിക്കാട്ടി.