ബഹ്‌റൈന്‍ സമഗ്ര പരിഷ്‌കരണ പദ്ധതികള്‍ തുടരും ; പ്രത്യേക മന്ത്രിസഭ യോഗം ചേരും
രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ പ്രഖ്യാപിച്ച സമഗ്ര പരിഷ്‌കരണ പദ്ധതികള്‍ തുടരാന്‍ പ്രത്യേക മന്ത്രിസഭ യോഗം തീരുമാനിച്ചു. 2023-26 കാലയളവിലേക്കുള്ള ബജറ്റ് ചര്‍ച്ചകള്‍ക്കായാണ് യോഗം വിളിച്ചുചേര്‍ത്തത്. രാജ്യത്തിന്റെ സര്‍വതോമുഖമായ വളര്‍ച്ചയും ജനങ്ങളുടെ ക്ഷേമവും ഉറപ്പാക്കുന്നതിന് അനുഗുണമായ പദ്ധതികളായിരിക്കണം മന്ത്രാലയങ്ങള്‍ നടപ്പാക്കേണ്ടതെന്ന് അധ്യക്ഷത വഹിച്ച കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ പറഞ്ഞു. പാര്‍ലമെന്റ്, ശൂറ കൗണ്‍സില്‍ എന്നിവയുമായി സഹകരിച്ച് മന്ത്രിസഭയുടെ പ്രവര്‍ത്തനം കൂടുതല്‍ സജീവമാക്കാനും തീരുമാനിച്ചു.