ഏറ്റവും കൂടുതല്‍ ബഹ്റൈനികളെ നിയമിച്ചതിന് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിനെ ആദരിച്ചു
ഏറ്റവും കൂടുതല്‍ ബഹ്റൈനികളെ നിയമിച്ചതിന് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിനെ തൊഴില്‍ മന്ത്രി ജമീല്‍ ഹുമൈദാന്‍ ആദരിച്ചു. എല്ലാ തസ്തികകളിലേക്കും സ്വദേശികളെ റിക്രൂട്ട് ചെയ്തത് പരിഗണിച്ച് എച്ച് ആര് മാനേജര്‍ ശഖ നാസര്‍, മികച്ച സേവനത്തിനും ഉപഭോക്താക്കളോടുള്ള പരിഗണനക്കും കസ്റ്റമര്‍ സര്‍വീസ് ജീവനക്കാരന് ആര് ഇബ്രാഹിം എന്നിവര്‍ക്ക് പുരസ്കാരവും നല്കി.
ബഹ്റൈന്റെ ശോഭനമായ ഭാവിക്കു വേണ്ടി കൂടുതല്‍ അധ്വാനിക്കാന്‍ പുരസ്കാരം പ്രചോദനമാകുമെന്ന് ലുലു ഗ്രൂപ്പ് ഡയറക്ടര്‍ ജുസെര്‍ രൂപവാല പറഞ്ഞു.