ബഹ്‌റൈനില്‍ ഓണ്‍ലൈന്‍ തട്ടിപ്പുകാരുടെ വ്യാപക ആക്രമണം
ബഹ്‌റൈനില്‍ ചൊവ്വാഴ്ച ഓണ്‍ലൈന്‍ തട്ടിപ്പുകാരുടെ വ്യാപക അക്രമം. നിരവധി പേര്‍ക്കാണ് ഏകദേശം ഒരേ സമയം വാട്‌സ്ആപ്പില്‍ തട്ടിപ്പുകാരുടെ കാള്‍ എത്തിയത്. രാവിലെയാമ് കോള്‍ വന്നത്.ബഹ്‌റൈന്‍ നമ്പറില്‍ നിന്ന് വന്ന കാള്‍ തട്ടിപ്പാണെന്നറിയാതെ പലരും എടുത്തു.കാള്‍ എടുക്കാത്തവരെ തേടി വീണ്ടും ഫോണ്‍ വന്നു. വിളിച്ച വാട്‌സ്ആപ് നമ്പറില്‍ പ്രൊഫൈല്‍ ഫോട്ടോ വിവരങ്ങളോ ഉണ്ടായിരുന്നില്ല.
വാക്‌സിന്‍ ഡോസ് എടുക്കാന്‍ രജിസ്റ്റര്‍ ചെയ്യാനാണ് ആവശ്യപ്പെടുന്നത്.മുഴുവന്‍ ഡോസും എടുത്തിട്ടില്ലെന്നും ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാനും പറയുന്നു. നിരവധി രീതികളിലാണ് ഇത്തരം തട്ടിപ്പു നടക്കുന്നത്. ജാഗ്രത തുടരണമെന്ന് അധികൃതര്‍ പറഞ്ഞു.