സാമ്പത്തിക വ്യാപാര നിക്ഷേപ മേഖലകളില്‍ സഹകരണം ഉറപ്പാക്കി ബഹ്‌റൈനും ജോര്‍ദാനും
സാമ്പത്തിക വ്യാപാര നിക്ഷേപ മേഖലകളില്‍ സഹകരണം ഉറപ്പാക്കി ബഹ്‌റൈനും ജോര്‍ദാനും. ഇരു രാജ്യങ്ങളും തമ്മിലുള്ള സംയുക്ത ഉന്നതാധികാര സമിതിക്ക് ശേഷം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബഹ്‌റൈനും ജോര്‍ദാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ അര നൂറ്റാണ്ട് പൂര്‍ത്തിയായ പശ്ചാത്തലത്തില്‍ കൂടിയാണ് സംയുക്ത ഉന്നതാധികാര സമിതി ചേര്‍ന്നത്.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ഖലീഫ, ജോര്‍ദാന്‍ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഡോ ബഷര്‍ ഹാനി അല്‍ ഖസ് വിനാ എന്നിവര്‍ ചേര്‍ന്നാണ് പ്രസ്താവനയില്‍ ഒപ്പുവച്ചത്. മേഖല അഭിമുഖീകരിക്കുന്ന വെല്ലുവിളികളും ഭീഷണികളും ഒറ്റക്കെട്ടായി നിലപാടെടുക്കാനും തീരുമാനിച്ചു.