മഴയ്ക്കു സാധ്യത ; തണുപ്പ് കൂടുമെന്നും കാലാവസ്ഥ വിഭാഗം

മഴയ്ക്കു സാധ്യത ; തണുപ്പ് കൂടുമെന്നും കാലാവസ്ഥ വിഭാഗം
രാജ്യത്ത് അടുത്ത ദിവസങ്ങളില്‍ മഴയുണ്ടാകുമെന്നും താപനില 12 ഡിഗ്രിവരെ താഴുമെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചു. കഴിഞ്ഞ രണ്ടുമൂന്നു ദിവസം പെയ്ത മഴ പലയിടങ്ങളിലും വെള്ളക്കെട്ടുണ്ടാക്കുകയും ചിലയിടങ്ങളില്‍ ഗതാഗതത്തെ ബാധിക്കുകയും ചെയ്തിരുന്നു.

ഇടിയുടേയും കാറ്റിന്റെയും ഒപ്പമുള്ള മഴയ്ക്കും സാധ്യതയുണ്ട്.കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്ത് മൊത്തം 28.6 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്.

Other News in this category



4malayalees Recommends