ബഹ്‌റൈനില്‍ കഴിഞ്ഞു പോയത് ചൂടു കൂടിയ മൂന്നാമത്തെ ഡിസംബര്‍

ബഹ്‌റൈനില്‍ കഴിഞ്ഞു പോയത് ചൂടു കൂടിയ മൂന്നാമത്തെ ഡിസംബര്‍
ബഹ്‌റൈന്റെ 1902 മുതലുള്ള ചരിത്രത്തില്‍ ചൂടു കൂടിയ മൂന്നാമത്തെ ഡിസംബറാണ് ഇക്കുറി കഴിഞ്ഞതെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം വ്യക്തമാക്കി. മധ്യമ നിലയിലെ ശരാശരി ചൂട് 21.9 ഡിഗ്രിയായിരുന്നു. 2001 ഡിസംബറില്‍ 22.5 ഡിഗ്രിയായിരുന്നു മധ്യമനിലയിലെ ശരാശരി ചൂട്. കൂടിയ ചൂട് ശരാശരി 24.4 ഡിഗ്രിയായിരുന്നു. ഇതിന് മുന്നേ ഇത്രയും ചൂട് അനുഭവപ്പെട്ടത് 1946 ലും 1990 ലുമായിരുന്നു.2001 ഡിസംബറില്‍ രേഖപ്പെടുത്തിയ ശരാശരി കൂടിയ ചൂട് 26.3 ആയിരുന്നു. ഡിസംബര്‍ ആറിന് വിമാനത്താവളത്തിലായിരുന്നു ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തിയ 29.1 ഡിഗ്രി.

Other News in this category



4malayalees Recommends