സര്‍ക്കാര്‍ കര്‍മപദ്ധതിയില്‍ പാര്‍ലമെന്റ് മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കുമെന്ന് ഉപ പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അബ്ദുല്ല ആല്‍ ഖലീഫ വ്യക്തമാക്കി. സ്വദേശികളുടെ തൊഴിലും അവരുടെ ജീവനോപാധികളും പരമ പ്രധാനമായാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്.
വിവിധ പാര്‍ലമെന്റ് അംഗങ്ങള്‍ സര്‍ക്കാര്‍ കര്‍മ പദ്ധതിയുമായി ബന്ധപ്പെട്ട് മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കുന്നതില്‍ സന്തോഷമുള്ളതായും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റുമായി ചേര്‍ന്നായിരിക്കും സര്‍ക്കാര്‍ പ്രവര്‍ത്തിക്കുക.
ഒറ്റക്കെട്ടായും സുതാര്യമായും പാര്‍ലമെന്റുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ധനകാര്യമന്ത്രി വ്യക്തമാക്കി.