നവവധുവിനെ ഹണിമൂണിനായി ബഹ്‌റൈനിലെത്തിച്ച് പെണ്‍വാണിഭം, പെണ്‍കുട്ടി രക്ഷപ്പെട്ടു

നവവധുവിനെ ഹണിമൂണിനായി ബഹ്‌റൈനിലെത്തിച്ച് പെണ്‍വാണിഭം, പെണ്‍കുട്ടി രക്ഷപ്പെട്ടു
ഹണിമൂണിനെന്ന പേരില്‍ നവവധുവിനെ ബഹ്‌റൈനിലെത്തിച്ച് പെണ്‍വാണിഭം നടത്തിയ സംഭവത്തില്‍ മൂന്നുപേര്‍ക്ക് പത്തുവര്‍ഷം തടവുശിക്ഷ. ബഹ്‌റൈന്‍ കോടതിയാണ് സിറിയക്കാരായ മൂന്നുപേര്‍ക്ക് ശിക്ഷ വിധിച്ചത്. യുവതിയുടെ ഭര്‍ത്താവും ഇയാളുടെ ആദ്യഭാര്യയിലെ മകനും ഇവരുടെ സഹായിയുമാണ് പ്രതികള്‍. 25കാരിയായ യുവതിയാണ് പെണ്‍വാണിഭത്തിന് ഇരയായത്.

39 വയസുള്ള ഭര്‍ത്താവ് പലര്‍ക്കും കാഴ്ച വച്ച് പണം വാങ്ങാന്‍ ശ്രമിക്കുകയായിരുന്നു. സംഘത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട യുവതി പൊലീസില്‍ വിവരമറിയിച്ചതോടെയാണ് പ്രതികള്‍ അറസ്റ്റിലായത്. ഇയാളുടെ ആദ്യ വിവാഹത്തിലെ മകനായ 18കാരനും ഇവരുടെ കുടുംബസുഹൃത്തായ 49 കാരനും കേസില്‍ പിടിയിലായിരുന്നു. സിറിയയില്‍ നടന്ന വിവാഹത്തിന് ശേഷം ഹണിമൂണ്‍ ട്രിപ്പിനെന്ന പേരിലാണ് യുവതിയെ ഭര്‍ത്താവ് ബഹ്‌റൈനിലേക്ക് കൊണ്ടുവന്നത്.

സെപ്തംബര്‍ 18ന് ബഹ്‌റിനില്‍ എത്തിയ ഇവര്‍ ജുഫൈറിലെ ഒരു ഹോട്ടലിലെത്തിച്ച ശേഷം യുവതിയെ തടഞ്ഞുവച്ചു. ഭീഷണിപ്പെടുത്തുകയും അപരിചിതരായ ആളുകളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. എന്നാല്‍ അവിടെ നിന്ന് രക്ഷപ്പെട്ട യുവതി ബഹ്‌റൈന്‍ പൊലീസിനെ സമീപിച്ച് സംഭവങ്ങള്‍ അറിയിക്കുകയായിരുന്നു. ശിക്ഷാകാലാവധിക്ക് ശേഷം മൂന്നുപേരെയും നാട് കടത്തും.

Other News in this category



4malayalees Recommends