തനിക്ക് ബന്ധമുള്ള സ്ഥാപനത്തിന് ഓര്‍ഡര്‍ നല്‍കിയ കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് ആറു മാസം തടവ് വിധിച്ച് കോടതി
തനിക്ക് ബന്ധമുള്ള സ്ഥാപനത്തിന് ഓര്‍ഡര്‍ നല്‍കിയ കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് ആറു മാസം തടവ് വിധിച്ച് ക്രിമിനല്‍ കോടതി
അഴിമതി വിരദ്ധ സാമ്പത്തിക സുരക്ഷ ഡയറക്ടറേറ്റിന്റെ പരാതിയെ തുടര്‍ന്നാണ് പ്രതിക്കെതിരെ കേസെടുത്തത്. പര്‍ച്ചേസ് മാനേജറായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥന്‍ തന്റെ പിതാവിന്റെ പേരിലുള്ള സ്ഥാപനവുമായി ഇടപാട് നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ച് ഓര്‍ഡര്‍ നല്‍കുകയായിരുന്നു.
സ്ഥാപനവുമായി തന്റെ ബന്ധം മറച്ചുവെച്ചാണ് അദ്ദേഹം ഇതു ചെയ്തത്. സംഭവത്തില്‍ അന്വേഷണം നടന്ന് ഗൗരവം ബോധ്യപ്പെട്ടതോടെയാണ് നടപടി.