ബഹ്റൈനും ഖത്തറും തമ്മിലുള്ള വിമാന സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കും
ബഹ്റൈനും ഖത്തറും തമ്മിലുള്ള വിമാന സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കും. രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് തീരുമാനം. വിമാന സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കുമെന്ന പ്രഖ്യാപനം ബഹ്റൈന്‍ ഗതാഗത ടെലികമ്യൂണിക്കേഷന്‍ മന്ത്രി മുഹമ്മദ് അല്‍ കഅബിയാണറിയിച്ചത്.
ഇരു രാജ്യങ്ങളിലേയും സിവില്‍ ഏവിയേഷന്‍ അധികൃതര്‍ തമ്മില്‍ ഇക്കാര്യത്തില്‍ ആശയ വിനിമയം നടത്തി ധാരണയിലെത്തിയതായി പാര്‍ലമെന്റ് സെഷനില്‍ അദ്ദേഹം എംപിമാരോട് പറഞ്ഞു.