ബഹ്‌റൈനില്‍ നികുതി വെട്ടിപ്പ് നടത്തിയ സ്ഥാപനങ്ങള്‍ക്ക് പൂട്ട്
ബഹറൈനില്‍ നികുതി വെട്ടിപ്പ് നടത്തിയ വകുപ്പില്‍ നിരവധി സ്ഥാപനങ്ങള്‍ക്ക് താല്‍ക്കാലികമായി പൂട്ട് വീണു. മൂല്യവര്‍ധിത നികുതിയുമായി (വാറ്റ്) ബന്ധപ്പെട്ട് പോയ വര്‍ഷത്തില്‍ മാത്രം കണ്ടെത്തിയത് 1700ഓളം നിയമലംഘനങ്ങളാണെന്ന് അധികൃതര്‍ അറിയിച്ചു.
സ്ഥാപനങ്ങള്‍ താല്‍ക്കാലികമായി പൂട്ടിച്ചുവെന്നതിന് പുറമെ പിഴയും ശിക്ഷയായി നല്‍കിയിട്ടുണ്ട്. പല സ്ഥാപനങ്ങളും നികുതി വെട്ടിപ്പ് നടത്തിയെന്നത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. സംശയത്തിന്റെ നിഴലിലായ സ്ഥാപനങ്ങളും താല്‍ക്കാലികമായി അടപ്പിച്ചിട്ടുണ്ട്.