സന്ദര്‍ശക വിസയില്‍ കൊണ്ടുവന്ന യുവതിയെ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ബന്ധിച്ചു ; പൊലീസ് സഹായത്തോടെ മോചനം

സന്ദര്‍ശക വിസയില്‍ കൊണ്ടുവന്ന യുവതിയെ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ബന്ധിച്ചു ; പൊലീസ് സഹായത്തോടെ മോചനം
സന്ദര്‍ശക വിസയില്‍ കൊണ്ടുവന്ന യുവതിയെ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ബന്ധിച്ചതായി പരാതി. ദുരനുഭവമുണ്ടായ തിരുവനന്തപുരം സ്വദേശിയായ യുവതി പൊലീസിന്റെയും ഇന്ത്യന്‍ എംബസിയുടേയും സഹായത്തോടെ രക്ഷപ്പെട്ട് നാട്ടിലേക്ക് തിരിച്ചുപോയി.

ഡിസംബര്‍ 16 നാണ് 38 കാരി ബഹ്‌റൈനിലെത്തിയത്. യുവതിയുടെ കൂട്ടുകാരിയുടെ ബഹ്‌റൈനിലുള്ള ബന്ധുവായ സ്ത്രീയാണ് സന്ദര്‍ശ വീസയില്‍ കൊണ്ടുവന്നത്. കോഫി ഷോപ്പില്‍ ജോലിയെന്നാണ് പറഞ്ഞിരുന്നത്. ബഹ്‌റൈനില്‍ എത്തിയ അന്നുതന്നെ ജോലിക്ക് കയറാന്‍ യുവതിയോട് ആവശ്യപ്പെട്ടു. വൈകീട്ട് മൂന്നു മുതല്‍ പുലര്‍ച്ചെ നാലു വരെ ജോലി ചെയ്യണമെന്നും അറിയിച്ചു. ശമ്പളമായി 30000 രൂപ നല്‍കുമെന്നും അറിയിച്ചു. പിന്നീട് തെറ്റായ സ്ഥലത്താണ് എത്തിപ്പെട്ടതെന്ന് മനസിലായതോടെ പൊലീസ് സ്റ്റേഷനിലും എംബസിയിലും പരാതിപ്പെട്ടു. പൊലീസ് കോഫി ഷോപ്പിലെത്തി യുവതിയുടെ പാസ്‌പോര്‍ട്ട് വീണ്ടെടുത്തു. എംബസിയുടെ നേതൃത്വത്തില്‍ താമസം ഒരുക്കി. വീട്ടുകാരുമായി ബന്ധപ്പെട്ട് പണം ഏര്‍പ്പാടാക്കി വിമാന ടിക്കറ്റെടുത്ത യുവതി ഞായറാഴ്ച വൈകീട്ട് നാട്ടിലേക്കു മടങ്ങി.

Other News in this category



4malayalees Recommends