ബഹ്‌റൈനില്‍ പ്രത്യേക ചികിത്സാ പദ്ധതി പ്രകാരം 900 പേര്‍ക്ക് ഹൃദ്രോഗ ചികിത്സ നല്‍കി
ബഹ്‌റൈനില്‍ ബാസില്‍ എന്ന പേരിലുള്ള പ്രത്യേക ചികിത്സാ പദ്ധതി പ്രകാരം 900 ഹൃദ്രോഗികള്‍ക്ക് ഉചിത ചികിത്സ നല്‍കിയതായി മുഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ കാര്‍ഡിയാക് സെന്ററിലെ ഹൃദ്രോഗ വിഭാഗം മേധവി അറിയിച്ചു.
2000 ജനുവരിയിലാണ് പദ്ധതി പ്രഖ്യാപിച്ചത്. കടുത്ത ഹൃദ്രോഗമുള്ളവര്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്ന പദ്ധതിയാണിത്. ആധുനിക ചികിത്സാ സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.