തുര്‍ക്കിസിറിയ ഭൂകമ്പബാധിതരെ സഹായിക്കാന്‍ കൊല്ലം പ്രവാസി അസ്സോസിയേഷന്റെ നേതൃത്വത്തില്‍ ശേഖരിച്ച ആദ്യ ഘട്ട അവശ്യ വസ്തുക്കള്‍ തുര്‍ക്കി അംബാസ്സഡറുടെ സാന്നിധ്യത്തില്‍ എംബസ്സി അധികൃതര്‍ക്ക് കൈമാറി.
കെ.പി.എ പ്രസിഡന്റ് നിസാര്‍ കൊല്ലം, ജനറല്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍, ട്രെഷറര്‍ രാജ് കൃഷ്ണന്, വൈ. പ്രസിഡന്റ് കിഷോര്‍ കുമാര്‍, അസി. ട്രെഷറര്‍ ബിനു കുണ്ടറ, സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളായ നവാസ് ജലാലുദ്ധീന്‍, അനില്‍ കുമാര്‍,ഡിസ്ട്രിക്ട് കമ്മിറ്റി അംഗങ്ങളായ ലിനീഷ് പി.ആചാരി, സുരേഷ് കുമാര്‍, ഷമീര്‍ സലിം, മഹേഷ് കെ, നിസാം എന്നിവര്‍ സന്നിഹിതരായിരുന്നു
തുര്‍ക്കിസിറിയ ഭൂകമ്പത്തില്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കുള്ള അനുശോചനം അറിയിക്കുകയും കൂടുതല്‍ സഹായങ്ങള്‍ കെ.പി.എ യുടെ ഭാഗത്തു നിന്നും ഭാവിയില്‍ ഉണ്ടാകും എന്നും ഭാരവാഹികള്‍ അംബാസഡറെ അറിയിച്ചു.