വാറ്റ് തട്ടിപ്പ് ; കസ്റ്റംസ് ക്ലിയറിങ് ഏജന്റിന് അഞ്ചു വര്‍ഷം തടവ്
വാറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് കസ്റ്റംസ് ക്ലിയറിങ് ഏജന്റിനെ അഞ്ചു വര്‍ഷം തടവിന് നാലാം ക്രിമിനല്‍ കോടതി വിധിച്ചു.21520 ദിനാര്‍ പിഴ ഈടാക്കാനും വെട്ടിപ്പ് നടത്തിയ വാറ്റ് സംഖ്യയായ 10760 ദിനാര്‍ പ്രതിയില്‍ നിന്ന് ഈടാക്കാനും തട്ടിപ്പിനുപയോഗിച്ച വ്യാജ രേഖകള്‍ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. കസ്റ്റംസ് വിഭാഗം നല്‍കിയ പരാതിയിലാണ് പ്രതിയെ ചോദ്യം ചെയ്തത്.
വാറ്റ് ഭാഗികമായി അടച്ച് 25 ഇടപാടുകളാണ് പ്രതി നടത്തിയതായി തെളിഞ്ഞത്. വിദേശത്തു നിന്ന് ബഹ്‌റൈനിലേക്ക് ചരക്കിടപാട് നടത്തുന്നതിനിടെ ഇതിന്റെ യഥാര്‍ത്ഥ വില മറച്ചുവച്ചാണ് തട്ടിപ്പ് നടത്തിയത്. കമ്പനിയില്‍ നിന്ന് സമര്‍പ്പിച്ച രേഖകള്‍ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് മനസിലായത്.