ഈ വര്‍ഷത്തെ ഫോര്‍മുല വണ്‍ കാറോട്ട മത്സരത്തിന് ബഹ്‌റൈനില്‍ പ്രൗഢഗംഭീരമായ തുടക്കം. 33 രാജ്യങ്ങളിലെ കാര്‍ റെയ്‌സേഴ്‌സാണ് ഗ്രാന്‍ഡ് പ്രീയില്‍ മാറ്റുരയ്ക്കുക. പുതിയ സീസണിന്റെ തുടക്കമായതിനാല്‍ പുതിയ താരങ്ങളുടെയും കാറുകളുടെയും ടീമുകളുടെയും അരങ്ങേറ്റ വേദി കൂടിയായിരിക്കും ബഹ്‌റൈന്‍ ഗ്രാന്‍ഡ് പ്രി മത്സരങ്ങള്‍.
ഇന്നലെ മാര്‍ച്ച് 3ന് വെള്ളിയാഴ്ച ആരംഭിച്ച ഗ്രാന്‍ഡ് പ്രിക്‌സ് ടൂര്‍ണമെന്റ് മാര്‍ച്ച് 5ന് ഞായറാഴ്ച അവസാനിക്കും. ബഹ്‌റൈന്‍ ഇന്റര്‍നാഷനല്‍ സര്‍ക്യൂട്ടിലാണ് മത്സരങ്ങള്‍ നടക്കുന്നത്. വിവിധ ഗ്രാന്‍ഡ്സ്റ്റാന്‍ഡുകളിലായി 36,000 പേര്‍ക്ക് മത്സരം വീക്ഷിക്കാനുള്ള അവസരമുണ്ട്.
വെള്ളി, ശനി ദിവസങ്ങളിലെ പരിശീലന, യോഗ്യത മത്സരങ്ങള്‍ക്കു ശേഷം ഞായറാഴ്ചയായിരിക്കും യഥാര്‍ത്ഥ പോരാട്ടം അരങ്ങേറുക.
ലോക ചാമ്പ്യന്‍മാരുടെ നീണ്ട താര നിരയുമായി ആകെ 23 റേസുകളാണ് നടക്കുന്നത്.