സഹജീവനക്കാര്‍ മര്‍ദ്ദിച്ച് പൂട്ടിയിട്ടു ; മലയാളി യുവാവിനെ രക്ഷപ്പെടുത്തി

സഹജീവനക്കാര്‍ മര്‍ദ്ദിച്ച് പൂട്ടിയിട്ടു ; മലയാളി യുവാവിനെ രക്ഷപ്പെടുത്തി
സഹജീവനക്കാര്‍ അകാരണമായി മര്‍ദ്ദിക്കുകയും ഭക്ഷണം നല്‍കാതെ പൂട്ടിയിടുകയും ചെയ്ത മലയാളി യുവാവിനെ സാമൂഹിക പ്രവര്‍ത്തകര്‍ ഇടപെട്ട് രക്ഷപ്പെടുത്തി. വെല്‍ഡറായി ജോലി വാഗ്ദാനം ചെയ്താണ് കൊല്ലം സ്വദേശിയായ യുവാവിനെ ബഹ്‌റൈനില്‍ എത്തിച്ചത്. എന്നാല്‍ ടെന്റുകള്‍ നിര്‍മ്മിക്കുന്ന കമ്പനിയിലായിരുന്നു ജോലി. സ്ഥാപനത്തിലെ ഏക മലയാളിയായ യുവാവിനെ പാക്‌സിതാനികളായ മറ്റു ജീവനക്കാര്‍ അകാരണമായി മര്‍ദ്ദിക്കുകയായിരുന്നെന്നാണ് പരാതി. കമ്പനിയോട് പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ല.ഇതു ചോദ്യം ചെയ്തപ്പോള്‍ മുറിയില്‍ പൂട്ടിയിടുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

Other News in this category



4malayalees Recommends