ഗ്രാന്‍ഡ് പ്രീ കാറോട്ട മത്സരം ; വിനോദ സഞ്ചാര മേഖലക്ക് വന്‍ ഉണര്‍വ്
സാഖിര്‍ മരുഭൂമിയിലെ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ നടന്ന ബഹ്‌റൈന്‍ ഗ്രാന്‍ഡ് പ്രീ കാറോട്ട മത്സരം വിനോദ സഞ്ചാരമേഖലയ്ക്ക് സമ്മാനിച്ചത് വന്‍ ഉണര്‍വ്. പതിനായിരത്തിലധികം വിനോദ സഞ്ചാരികള്‍ മത്സരം കാണാനായി വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയെന്നാണ് സംഘാടകരുടെ കണക്ക്.
ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ട് തുടങ്ങിയതിന് ശേഷമുണ്ടായ ഏറ്റവും വലിയ ജനക്കൂട്ടത്തെയാണ് കണ്ടത്. 99500 ലധികം പേരാണ് മൂന്നു ദിവസങ്ങളിലായി മത്സരം കാണാനെത്തിയത്. ഫൈനല്‍ ദിവസം 36000 ത്തിലധികം പേരുടെ സാന്നിധ്യമുണ്ടായിരുന്നു.