വിദേശികള്‍ക്ക് തൊഴിലിന് ഏറ്റവും അനുയോജ്യ സ്ഥലം ബഹ്റൈനെന്ന് സര്‍വേ
വിദേശികള്‍ക്ക് തൊഴിലിന് ഏറ്റവും പറ്റിയ ഇടം ബഹ്റൈനെന്ന് സര്‍വേ ഫലം. എക്സ്പാറ്റ് ഇന്‍ സൈഡര്‍ 2022 അന്താരാഷ്ട്ര തലത്തില്‍ നടത്തിയ സര്‍വേയിലാണ് ബഹ്റൈന്‍ ഒന്നാം സ്ഥാനം ലഭിച്ചത്. തൊഴിലിനും ബിസിനസിനും ഏറ്റവും യോജിച്ച സ്ഥലമായാണ് ബഹ്റൈനെ അടയാളപ്പെടുത്തിയിട്ടുള്ളത്.എളുപ്പത്തില്‍ തൊഴില്‍ ലഭ്യമാകുന്നുവെന്നും താമസ സ്ഥലം എളുപ്പത്തില്‍ ലഭിക്കുന്നുവെന്നുമാണ് സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും പറയുന്നത്.