ഒരു സ്കൂളില്‍ നമസ്കാരം തടഞ്ഞുവെന്ന രീതിയില്‍ പ്രചരിപ്പിക്കപ്പെടുന്ന വാര്‍ത്തയ്ക്ക് അടിസ്ഥാനമില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. ഇതുസംബന്ധിച്ച് പ്രചരിച്ച വീഡിയോ ക്ലിപ്പിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇത്തരമൊരു സംഭവമുണ്ടായിട്ടില്ലെന്ന് ബോധ്യമായത്. ആക്ഷേപമുന്നയിക്കപ്പെട്ട സ്കൂളുമായി മന്ത്രാലയ അധികൃതര്‍ ബന്ധപ്പെടുകയും അന്വേഷണംനടത്തുകയും ചെയ്തു.
പഠനം നടന്നുകൊണ്ടിരിക്കേ ക്ലാസുകളില്‍ നമസ്കരിക്കരുതെന്ന് നേരത്തെ നിര്‍ദ്ദേശമുള്ളതാണ്.