ബഹ്‌റൈനില്‍ വിദേശ നിക്ഷേപകര്‍ക്ക് ഗോള്‍ഡന്‍ ലൈസന്‍സ്
രാജ്യത്ത് വന്‍ നിക്ഷേപം നടത്താന്‍ താത്പര്യമുള്ളവര്‍ക്കായി ഗോള്‍ഡന്‍ ലൈസന്‍സ് പ്രഖ്യാപിച്ച് ബഹ്‌റൈന്‍. കുറഞ്ഞത് അഞ്ഞൂറ് തൊഴില്‍ അവസരം സൃഷ്ടിക്കാന്‍ കഴിയുന്നതോ അഞ്ചു കോടി ഡോളറെങ്കിലും (400 കോടി രൂപ) മുതല്‍മുടക്കുള്ളതോ ആയ നിക്ഷേപങ്ങള്‍ക്കാണ് ഗോള്‍ഡന്‍ ലൈസന്‍സ് നല്‍കുന്നത്.
ലൈസന്‍സ് നേടുന്ന കമ്പനികള്‍ക്ക് ബഹ്‌റൈനില്‍ മികച്ച ഭൂമി നല്‍കും. അടിസ്ഥാന സൗകര്യവും സര്‍ക്കാര്‍ അനുമതികളും വേഗത്ില്‍ ലഭിക്കും. ബിസിനസ് ലൈസന്‍സ്, ബില്‍ഡിങ് പെര്‍മിങ് എന്നിവയ്ക്ക് കാത്തു നില്‍ക്കേണ്ടതില്ല. സര്‍ക്കാര്‍ വകുപ്പുകളുടെ പൂര്‍ണ സഹകരണം ഉറപ്പാക്കും.