ഹൃദയാഘാതം ; ബഹ്‌റൈനില്‍ മലയാളി വിദ്യാര്‍ത്ഥിനി മരിച്ചു

ഹൃദയാഘാതം ; ബഹ്‌റൈനില്‍ മലയാളി വിദ്യാര്‍ത്ഥിനി മരിച്ചു
മലയാളി വിദ്യാര്‍ത്ഥിനി ബഹ്‌റൈനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. പത്തനംതിട്ട കല്ലശേരി സ്വദേശിനിയും ബഹ്‌റൈന്‍ ഏഷ്യന്‍ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ സാറ റേച്ചല്‍ (14) ആണ് മരിച്ചത്.

ബുധനാഴ്ച വൈകീട്ട് ചെറിയ നെഞ്ചു വേദനയെ തുടര്‍ന്ന് കുഴഞ്ഞു വീണതോടെ സല്‍മാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ചികിത്സയിലിരിക്കേയായിരുന്നു മരണം. പിതാവ് അജി കെ വര്‍ഗീസ്, അമ്മ മഞ്ജു ബിഡിഎഫ് സ്റ്റാഫാണ്.

Other News in this category



4malayalees Recommends