ആരോഗ്യ സ്ഥാപനങ്ങളുടെ എണ്ണത്തില്‍ 10.7 ശതമാനം വര്‍ധന
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പുതുതായി 98 ആരോഗ്യ സ്ഥാപനങ്ങള്‍ക്കും 38 ഫാര്‍മസികള്‍ക്കും അനുമതി നല്‍കിയതായി നാഷണല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഡോ മര്‍യം അദ്ബി അല്‍ ജലാഹിമ. 2021 നെ അപേക്ഷിച്ച് ആരോഗ്യ സ്ഥാപനങ്ങളുടെ എണ്ണത്തില്‍ 10.7 ശതമാനം വര്‍ധന കഴിഞ്ഞ വര്‍ഷമുണ്ടായി.
ആശുപത്രികളുടെ ഗുണ നിലവാരം വിലയിരുത്തുന്നതിന് അന്താരാഷ്ട്ര അംഗീകാരം നേടിയെടുക്കാനും ഇക്കാലയളവില്‍ സാധിച്ചു. ആരോഗ്യ സ്ഥാപനങ്ങളുടെ ഭാഗത്തു നിന്നുണ്ടായ 256 നിയമ ലംഘനം പരിഹരിച്ചു. ചികിത്സാ പിഴവുമായി ബന്ധപ്പെട്ട 61 പരാതികളില്‍ നടപടി കൈക്കൊണ്ടതായും 2000 ലെ പ്രവര്‍ത്തന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.