ബഹ്‌റൈനില്‍ മേയ് 1 അവധി പ്രഖ്യാപിച്ചു

ബഹ്‌റൈനില്‍ മേയ് 1 അവധി പ്രഖ്യാപിച്ചു
അന്താരാഷ്ട്ര തൊഴിലാളി ദിനമായ മേയ് ഒന്നാം തിയതി രാജ്യത്തെ തൊഴില്‍ മേഖലക്ക് അവധി നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് ബഹ്‌റൈന്‍. മന്ത്രാലയങ്ങള്‍ക്കും പൊതു സ്ഥാപനങ്ങള്‍ക്കും മേയ് ഒന്നിന് അവധിയായിരിക്കും.

ബഹ്‌റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചത്.

Other News in this category



4malayalees Recommends