ഖത്തര്‍ ബഹ്റൈന്‍ വിമാന സര്‍വീസ് പുനരാരംഭിക്കാനൊരുങ്ങുന്നു
ഖത്തര്‍ ബഹ്റൈന്‍ വിമാന സര്‍വീസ് പുനരാരംഭിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. ഈ മാസം 15 ഓടെ സര്‍വീസ് തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഏപ്രില്‍ 12 നാണ് റിയാദില്‍ നടന്ന ചര്‍ച്ചയില്‍ വര്‍ഷങ്ങള്‍ നീണ്ട ഭിന്നതകള്‍ പരിഹരിച്ച് നയതന്ത്ര ബന്ധം പുനസ്ഥാപിക്കാന്‍ ഖത്തറും ബഹ്റൈനും ധാരണയായത്. ഇതിന് പിന്നാലെയാണ് വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ നീക്കം.
വിമാനങ്ങളുടെ എണ്ണം, സമയക്രമം എന്നീ കാര്യങ്ങളില്‍ ചര്‍ച്ച പുരോഗമിക്കുകയാണ്.