ജിസിസിക്ക് പൊതു വീസ വരുന്നു ; വിനോദ സഞ്ചാരത്തില്‍ വലിയ നേട്ടം
ഷെന്‍ഗന്‍ മാതൃകയില്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കു പൊതുവീസ ആലോചനയില്‍. വിനോദ സഞ്ചാരികള്‍ക്കായാണ് ജിസിസി വീസ അവതരിപ്പിക്കുന്നത്. മേഖലയിലേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുക, വിനോദ സഞ്ചാര മേഖലയില്‍ നിന്നു കൂടുതല്‍ വരുമാനം ഉണ്ടാക്കുക എന്നിവയാണ് ലക്ഷ്യം.
യുഎഇ, സൗദി രാജ്യങ്ങള്‍ക്കൊപ്പം വിനോദ സഞ്ചാര മേഖല പ്രചരിപ്പിച്ചതിന്റെ ഗുണം ബഹ്‌റൈനു ലഭിച്ചു. 83 ലക്ഷം സഞ്ചാരികളെ പ്രതീക്ഷിച്ച 2022ല്‍ 99 ലക്ഷം സഞ്ചാരികളാണ് ബഹ്‌റൈനിലെത്തിയത്. ജിസിസി രാജ്യങ്ങള്‍ ഒരുമിച്ച് നിന്നതിന്റെ ഫലമാണിത്. നൂറില്‍ അധികം ടൂര്‍ ഓപ്പറേറ്റര്‍മാര്‍ സഹകരിച്ചു. കൂടുതല്‍ രാജ്യങ്ങളില്‍ നിന്നു സഞ്ചാരികളെ ലഭിച്ചതായി ബഹ്‌റൈന്‍ ടൂറിസം മന്ത്രി പറഞ്ഞു.